ഐ എസിനെതിരായ ആഗോള സഖ്യത്തിന്റെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

Web Desk
1 Min Read

റോം: ഇറാഖിലും സിറിയയിലും ഐ എസിനെ പരാജയപ്പെടുത്തുന്നതിനുള്ള ആഗോള സഖ്യത്തിന്റെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലാണ് യോഗം നടന്നത്.

city exchange

ഇറ്റലിയിലെ ഖത്തര്‍ അംബാസഡറും റോമിലെ ഐക്യരാഷ്ട്രസഭാ ഏജന്‍സികളിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയുമായ അംബാസഡര്‍ ഖാലിദ് ബിന്‍ യൂസഫ് അല്‍ സാദയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.

32 രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് പുറമെ യൂറോപ്യന്‍ യൂണിയന്റെയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഇറാഖിലും സിറിയയിലും കഴിയുന്നവരും അവിടേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരുമായ ഐ എസുമായി ബന്ധമുള്ള വ്യക്തികളെ സുരക്ഷിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്നതിനും അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനും പുനരധിവാസത്തിനും സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തികവും ലോജിസ്റ്റിക് പിന്തുണയും കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആവശ്യമായ സാഹചര്യങ്ങളില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി.

- Advertisement -
Ad image

ഇറാഖിന്റെയും സിറിയയുടെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പിന്തുണ ആഗോള സഖ്യത്തിലെ അംഗരാജ്യങ്ങള്‍ ഏകോപിതമായി ഉറപ്പാക്കുന്നതും യോഗത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു.

തടങ്കല്‍ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, ആരോഗ്യ സേവനങ്ങളും ആരോഗ്യപരിചരണ കേന്ദ്രങ്ങളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കല്‍ എന്നിവയും ചര്‍ച്ചയായി. വടക്കുകിഴക്കന്‍ സിറിയയില്‍ നിലവില്‍ കഴിയുന്നവരും മുമ്പ് അവിടെ കഴിഞ്ഞിരുന്നവരുമായ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും യോഗം പരിഗണിച്ചു.

Share This Article
Leave a Comment
error: Content is protected !!