സ്‌കൂളുകള്‍ക്ക് ദുബൈ ഭരണാധികാരിയുടെ സമ്മാനം; മൂന്ന് ദശലക്ഷം പുസ്തകങ്ങള്‍

Web Desk
1 Min Read

ദുബൈ: മൂന്ന് ദശലക്ഷം പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വായന പ്രോത്സാഹിപ്പിക്കാനാണ് പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നത്.

city exchange

ഒരു ബില്യന്‍ ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ ഏഴ് നിലകളിലായി അറബിയിലും വിദേശ ഭാഷകളിലുമായി 1.1 ദശലക്ഷത്തിലധികം അച്ചടിച്ചതും ഡിജിറ്റല്‍ രൂപത്തിലുള്ളതുമായ പുസ്തകങ്ങളും ആറ് ദശലക്ഷത്തിലധികം പ്രബന്ധങ്ങളും 73000ത്തിലേറെ സംഗീത സ്‌കോറുകളും മുക്കാല്‍ ലക്ഷത്തോളം വീഡിയോകളും പതിമൂവായിരത്തിലേറെ ലേഖനങ്ങളും അയ്യായിരത്തോളം ചരിത്രങ്ങളും ഡിജിറ്റലായിട്ടുണ്ട്. ലോകമെമ്പാടുമുള്ള 35000 പ്രിന്റ്, ഡിജിറ്റല്‍ പത്രങ്ങള്‍, അഞ്ഞൂറോളം അപൂര്‍വ്വ ശേഖരങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.

അറബ് മേഖലയിലും ആഗോള തലത്തിലും സാംസ്‌ക്കാരികമായ സമ്പന്നതയ്ക്കുള്ള കാഴ്ചപ്പാടോടെയാണ് ലൈബ്രറി നിര്‍മിച്ചിരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. തങ്ങള്‍ നടത്തുന്ന അറബ് ലോകത്തെ ഏറ്റവും വലിയ വായനാ മത്സരത്തില്‍ 22 ദശലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നതായും പുതിയ തലമുറയ്ക്കിടയില്‍ പുസ്തകങ്ങളുടെ പ്രാധാന്യവും അതിനോടുള്ള ആദരവും നിലനിര്‍ത്താനാണ് പുതിയ ലൈബ്രറി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അറിവാണ് പുരോഗതിയുടെ അടിസ്ഥാനമെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം പുതിയ തലമുറയ്ക്ക് ആയുധമാക്കാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കഴിവാണ് വായനയെന്നും വിശദമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!