ലെബനനിലെ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: നൂറുകണക്കിന് മരണങ്ങള്‍ക്കും ആയിരക്കണക്കിന് പരിക്കുകള്‍ക്കും കാരണമായ ലെബനനിലെ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ ഭരണകൂടം ശക്തമായ ഭാഷയില്‍ അപലപിച്ചു. അതേ സമയം മേഖലയിലെ അക്രമ വലയം വിപുലീകരിക്കുന്നതിനെതിരെയും സമഗ്രമായ മേഖലയിലേക്ക് വഴുതിവീഴുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കി.

city exchange

ലെബനനും ഗാസ മുനമ്പിനുമെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ അധിനിവേശ അധികാരികളെ നിര്‍ബന്ധിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയും ആവര്‍ത്തിച്ചു.

ലെബനന്റെ സുസ്ഥിരതയും അഭിവൃദ്ധിയും വര്‍ധിപ്പിക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ ഊന്നിപ്പറഞ്ഞ ഖത്തര്‍ ഉറച്ച നിലപാട് ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!