ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്ശങ്കറും പ്രതിനിധി സംഘവുമായി ന്യൂഡല്‍ഹിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൂടിക്കാഴ്ച നടത്തി.

city exchange

യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളും പ്രാദേശിക, അന്തര്‍ദേശീയ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഒപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!