തിരുവനന്തപുരം- അബൂദാബി റൂട്ടില്‍ ഇത്തിഹാദിന്റെ പുതിയ സര്‍വീസ്

Web Desk
0 Min Read

തിരുവനന്തപുരം: തിരുവനന്തപുരം- അബൂദാബി റൂട്ടില്‍ പുതിയ വിമാന സര്‍വീസ്. ഇത്തിഹാദ് എയര്‍വെയ്‌സാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.

city exchange

ജൂണ്‍ 15 മുതലാണ് സര്‍വീസിന് തുടക്കമാകുന്നത്.
തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സര്‍വീസ്. അബുദാബിയില്‍ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും.

തിരുവനന്തപുരം- അബുദാബി സെക്ടറില്‍ ഇത്തിഹാദിന്റെ രണ്ടാമത്തെ സര്‍വീസാണിത്. നിലവിലുള്ള സര്‍വീസിന്റെ സമയത്തിലും 15 മുതല്‍ മാറ്റമുണ്ടാകും. പുലര്‍ച്ചെ 3:10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10നു അബുദാബിയിലേക്ക് പോകും.

Share This Article
Leave a Comment
error: Content is protected !!