ഖത്തര്‍- സൗദി അറേബ്യ ടൂറിസം സഹകരണ കരാറില്‍ ഒപ്പുവെച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ടൂറിസവും സൗദി ടൂറിസം അതോറിറ്റിയും ടൂറിസം മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്തമായ പ്രമോഷന്‍, വിപണന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഈ കരാറിലൂടെ രണ്ട് രാജ്യങ്ങളും പരസ്പര സഹകരണത്തെ കൂടുതല്‍ ആഴത്തില്‍ കൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.

city exchange

വിജിറ്റ് ഖത്തറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ അബ്ദുലസീസ് അലി അല്‍ മൗലാവിയും സൗദി ടൂറിസം അതോറിറ്റിയുടെ സി ഇ ഒയും ബോര്‍ഡ് അംഗവുമായ ഫഹദ് ഹമിദദ്ദീനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും അന്തര്‍ദേശീയ പ്രദര്‍ശനങ്ങളിലെയും കോണ്‍ഫറന്‍സുകളിലെയും സംയുക്ത പങ്കാളിത്തം, ടൂറിസം ഇവന്റുകള്‍ സംഘടിപ്പിക്കല്‍, വിപണന അവസരങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വിവിധ സംരംഭങ്ങളില്‍ സഹകരിക്കുമെന്ന് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!