ഖത്തറിലെത്തിയ അണ്ടര്‍ 15 ഇന്ത്യന്‍ ടീമിന് ഹമദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Web Desk
1 Min Read

ദോഹ: അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കാനിരിക്കുന്ന കന്നി ഫിഫ അണ്ടര്‍-15 വേള്‍ഡ് കപ്പ് ആന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ഇന്ത്യന്‍ അണ്ടര്‍-15 ദേശീയ ഫുട്‌ബോള്‍ ടീം ഖത്തറിലെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ മഞ്ഞപ്പട കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ എത്തിയ യുവടീമിന് ഉജ്ജ്വല സ്വീകരണം നല്‍കി.

city exchange

അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ ഒക്ടോബര്‍ 24 മുതല്‍ 30 വരെയാണ് ഫിഫ അണ്ടര്‍-15 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായി ഖത്തറില്‍ വെച്ച് ഇന്ത്യന്‍ ടീം നിര്‍ണായക സന്നാഹ മത്സരങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ഈ ചരിത്രപരമായ ഫിഫ പോരാട്ടത്തില്‍ മിന്നുന്ന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ഖത്തറിലെ പരിശീലന മത്സരങ്ങള്‍ക്കായി എത്തിയത്.

Share This Article
Leave a Comment
error: Content is protected !!