ഖത്തര്‍ അമീറുമായി സൗദി അറേബ്യ കിരീടാവകാശി ടെലിഫോണ്‍ സംഭാഷണം നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുമായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ടെലിഫോണില്‍ സംസാരിച്ചു.

city exchange

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധവും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും ജനങ്ങളുടെ താത്പര്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി സഹകരണം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ വിലയിരുത്തി.

പ്രാദേശികവും അന്തര്‍ദേശീയവുമായ പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പ്രത്യേകിച്ച് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ സംബന്ധിച്ചും പരസ്പര താല്‍പര്യമുള്ള വിവിധ വിഷയങ്ങളിലുമാണ് അഭിപ്രായങ്ങള്‍ കൈമാറിയത്.

പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിവിധ വിഷയങ്ങളില്‍ തുടര്‍ച്ചയായ ഏകോപനവും ആശയവിനിമയവും തുടരേണ്ടതിന്റെ പ്രാധാന്യവും ഇരുവിഭാഗവും ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!