Featured
എയര്‍ ഇന്ത്യയില്‍ പറക്കൂ 310 ദിര്‍ഹമിന്
ദുബൈ: ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും 310 ദിര്‍ഹമിന് കോഴിക്കോട്ടേക്ക് പറക്കണോ, വേഗം ടിക്കറ്റെടുത്തോളൂ. ഇന്നലെ ആരംഭിച്ച എയര്‍ ഇന്ത്യയുടെ ഓഫര്‍ മാര്‍ച്ച് 25 വരെ തുടരും.
ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് 310 ദിര്‍ഹമിന്റെ ഓഫര്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റെടുക്കാനുള്ള കാലാവധിയും യാത്ര ചെയ്യാനുള്ള കാലാവധിയും മാര്‍ച്ച് 25ന് അവസാനിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.