ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം; സൗദി അറേബ്യ അപലപിച്ചു

Web Desk
0 Min Read

റിയാദ്: ഇസ്രായേല്‍ നടത്തിയ ക്രൂരമായ ആക്രമണത്തെയും ഖത്തറിന്റെ പരമാധികാരത്തില്‍ നടത്തിയ നഗ്നമായ ലംഘനത്തെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഖത്തറിനോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും വ്യക്തമാക്കി. കൂടാതെ, സ്വീകരിക്കാവുന്ന എല്ലാ നടപടികളിലും ഖത്തറിനെ പിന്തുണക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.

city exchange

ഇസ്രായേല്‍ അധിനിവേശത്തിന്റെ തുടര്‍ച്ചയായ ക്രിമിനല്‍ ആക്രമണത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനത്തിന്റെയും ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി അറേബ്യ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ഹീനമായ ആക്രമണത്തെ അപലപിക്കാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന ഇസ്രായേലി ലംഘനങ്ങള്‍ അവസാനിപ്പിക്കാനും രാജ്യം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!