Entertainment
എം എ നിഷാദ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം നടത്തി

കൊച്ചി: വന്‍ താര നിരയുമായി എം എ നിഷാദിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിംഗ് നടത്തി. ഒരു അന്വേഷണത്തിന്റെ തുടക്കം എന്നാണ് പേര്.


പേരു സൂചിപ്പിക്കുന്നത് പോലെ പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഈ സിനിമ.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ ഇരുപത്തിരണ്ടിന് കോട്ടയത്ത് ചിത്രീകരണമാരംഭിക്കുന്ന സിനിമ വാഗമണ്‍, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളായി പൂര്‍ത്തിയാകും.

ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, മാറാത്തി ഭാഷകളിലെ താരങ്ങള്‍ അണിനിരക്കുന്നു. എം എ നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്, സമുദ്രകനി, അശോകന്‍, ബൈജു സന്തോഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, കലാഭവന്‍ ഷാജോണ്‍, വിജയ്ബാബു, സുധീഷ്, ജോണി ആന്റണി, ജനാര്‍ദനന്‍, ഇര്‍ഷാദ്, രമേഷ് പിഷാരടി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഷഹീന്‍ സിദ്ദീക്ക്, കോട്ടയം നസീര്‍, പി ശ്രീകുമാര്‍, ബിജു സോപാനം, കുഞ്ചന്‍, അബു സലിം, ബാബു നമ്പൂതിരി, കലാഭവന്‍ നവാസ്, ജൂഡ് ആന്റണി, പ്രമോദ് വെളിയനാട്, ജയകൃഷ്ണന്‍, ഉല്ലാസ് പന്തളം, ജയകുമാ, ശിവദ, ദുര്‍ഗ കൃഷ്ണ, സ്വാസിക, അനുമോള്‍, മഞ്ജു പിള്ള, സ്മിനു സിജോ, ഉമാ നായര്‍, ഗീതാഞ്ജലി മിഷ്‌റ, സിമി എബ്രഹാം, അനു നായര്‍, റിങ്കു, സന്ധ്യാ മനോജ്, പൊന്നമ്മ ബാബു, കനക, മഞ്ജു സുഭാഷ്, അനിത നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.


വിവേക് മേനോനാണ് ഛായാഗ്രഹണം. ജോണ്‍കുട്ടി എഡിറ്റിംഗും പ്രഭാവര്‍മയും ഹരിനാരായണനും പളനി ഭാരതിയും ഗാനങ്ങളും എം ജയചന്ദ്രന്‍ സംഗീതവും നിര്‍വഹിക്കുന്ന സിനിമയുടെ പി ആര്‍ ഒ വാഴൂര്‍ ജോസാണ്.


